പനാജി: കൊവിഡിനെ തുടർന്ന് രാജ്യം മുഴുവൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് പനാജി മേയർ ഉദയ് മദ്‌കൈക്കർ കാർ വാങ്ങിയത് ഏറെ വിവാദമായിരുന്നു. ഇതിൽ ക്ഷമ ചോദിച്ച് രംഗത്ത് വന്നിരിക്കുകയാണ് മേയർ ഇപ്പോൾ. പനാജിയിലെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നു. ഈ പ്രതിസന്ധിയിൽ ഞാൻ ഒരു കാർ വാങ്ങാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 16 ലക്ഷം രൂപ ചെലവഴിച്ച് തിങ്കളാഴ്ചയാണ് മേയർ കാർ വാങ്ങിയത്. സംസ്ഥാന സർക്കാരും കോർപ്പറേഷനും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരുമ്പോഴാണ് മേയറുടെ ദൂർത്തെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്ത് വന്നിരുന്നു.
കൊവിഡ് പ്രതിസന്ധിക്കിടെ കാർ വാങ്ങിയ സംഭവം; ജനങ്ങളോട് മാപ്പ് പറഞ്ഞ് പനാജി മേയര്‍ - ക്ഷമ ചോദിച്ച് പനാജി മേയർ
കടുത്ത സാമ്പത്തിക പ്രതിസന്ധി നേടുന്ന സമയത്ത് 16 ലക്ഷം രൂപ ചെലവഴിച്ചാണ് പനാജി മേയർ ഉദയ് മദ്‌കൈക്കർ പുതിയ കാർ വാങ്ങിയത്