ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പരീക്ഷണാടിസ്ഥാനത്തിൽ പ്ലാസ്‌മ തെറാപ്പി പരീക്ഷിച്ചു. ലിയാക്വാട്ട് യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റൽ (എൽയുഎച്ച്)ആണ് പരീക്ഷണം നടത്തിയത്. ഏപ്രിൽ 30ന് പ്ലാസ്‌മ തെറാപ്പിക്ക് സർക്കാർ അനുമതി നൽകിയിരുന്നു. ആരോഗ്യ പ്രതിസന്ധിയെ നേരിടാൻ സർക്കാർ സ്വീകരിച്ച നയം പ്രതീക്ഷയുള്ളതാണെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു.
പാക്കിസ്ഥാനില്‍ കൊവിഡ് കേസുകളുടെ എണ്ണം 20,000 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,083 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പാക്കിസ്ഥാന്‍ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് ആകെ 20,186 കൊവിഡ് രോഗികളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണസംഖ്യ 22 ആയി. ആകെ മരണ നിരക്ക് 462 ആയി. 5,590 രോഗികൾ സുഖം പ്രാപിച്ചു. 212,511 കൊവിഡ് ടെസ്റ്റുകളാണ് അധികൃതർ ഇതുവരെ നടത്തിയത്.
സിന്ധ് 7,465, ഖൈബർ-പഖ്‌തുൻഖ 3,129, ബലൂചിസ്ഥാൻ 1,218, ഇസ്ലാമാബാദ് 415, ഗിൽഗിത്-ബാൾട്ടിസ്ഥാൻ 364, പാകിസ്ഥാൻ അധിനിവേശ കശ്മീരില്‍ 71എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്ത കേസുകളുടെ കണക്ക്.