ശ്രീനഗർ: ജമ്മു കശ്‌മീരിലെ കത്വാ ജില്ലയിൽ ഗ്രാമങ്ങളിലും അതിർത്തി പ്രദേശങ്ങളിലുമായി പാക് സൈന്യത്തിന്‍റെ ഷെല്ലാക്രമണം. ആക്രമണത്തിൽ രണ്ട് വീടുകൾ തകരുകയും കന്നുകാലികൾക്ക് പരിക്കേൽക്കുകയും ചെയ്‌തു.
പ്രകോപനങ്ങൾ ഒന്നും കൂടാതെ പാകിസ്ഥാൻ നടത്തുന്ന വെടിനിർത്തൽ കരാർ ലംഘനങ്ങൾക്കെതിരെ അതിർത്തി നിവാസികൾ പ്രതിഷേധ പ്രകടനം നടത്തി. പാകിസ്ഥാനെ പാഠം പഠിപ്പിക്കണമെന്നും അതിർത്തി പ്രദേശത്ത് താമസിക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഹിരാനഗർ മേഖലയിലെ റാത്ത്വയിലും സമീപ പ്രദേശങ്ങളിലും ആരംഭിച്ച വെടിവയ്‌പ് 85 ദിവസം പിന്നിട്ടതായി അധികൃതർ അറിയിച്ചു.
വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ടുള്ള പാകിസ്ഥാന്‍റെ മോട്ടോർ ഷെല്ലാക്രമണം അതിർത്തി നിവാസികൾക്കിടയിൽ കനത്ത പരിഭ്രാന്തിയാണ് സൃഷ്‌ടിച്ചിരിക്കുന്നത്.