ജയ്‌പൂര്‍: രാജസ്ഥാനില്‍ അറസ്റ്റിലായ പാക് ചാരനെ പ്രാദേശിക കോടതി നവംബര്‍ 2 വരെ റിമാന്‍ഡില്‍ വിട്ടു. അതിര്‍ത്തിയിലെയും, സൈന്യത്തിലെയും തന്ത്രപ്രധാന വിവരങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പാക് ഇന്‍റലിജന്‍സ് ഏജന്‍സിയായ ഐഎസ്ഐക്ക് കൈമാറിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് റോഷന്‍ദിനെ അറസ്റ്റ് ചെയ്‌തത്. ബാമര്‍ ജില്ലയില്‍ നിന്നാണ് കഴിഞ്ഞ ദിവസം ഇന്‍റലിജന്‍സ് ഏജന്‍സികളും രാജസ്ഥാന്‍ ഭീകരവിരുദ്ധ സ്ക്വാഡും റോഷന്‍ദിനെ പിടികൂടിയത്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നേരത്തെ തന്നെ ഇയാളുടെ പ്രവൃത്തികളെ അധികൃതര്‍ നിരീക്ഷണ വിധേയമാക്കിയിരുന്നു. ഇയാളുടെ മൊബൈലില്‍ നിന്നും ഐഎസ്ഐ അംഗവുമായുള്ള സംഭാഷണത്തിന്‍റെ എല്ലാ വിവരങ്ങളും കണ്ടെത്തിയിരുന്നു. രഹസ്യവിവരങ്ങള്‍ കൈമാറുന്നതിനായി ഇയാള്‍ക്ക് പണം ലഭിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും മറ്റ് ചില പാക് ചാരന്മാരുടെ പേര് വെളിപ്പെടുത്തുകയും ചെയ്‌തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.