ETV Bharat / bharat

പൂഞ്ചില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു - പാകിസ്ഥാന്‍

പൂഞ്ചിലെ മാന്‍കോട്ട് മേഖലയിലെ നിയന്ത്രണരേഖക്ക് സമീപം ഇന്ന് രാവിലെ 10.30നാണ് പാക് സേന വെടിവെപ്പും മോര്‍ട്ടാര്‍ ഷെല്ലാക്രമണവും നടത്തിയത്.

Ceasefire violation  Pakistan violates ceasefire  Poonch district  Jammu and Kashmir news  പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു  പാകിസ്ഥാന്‍  ജമ്മു കശ്‌മീര്‍
ജമ്മു കശ്‌മീരിലെ പൂഞ്ചില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു
author img

By

Published : Jul 27, 2020, 2:04 PM IST

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ പൂഞ്ചില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ചിലെ മാന്‍കോട്ട് മേഖലയിലെ നിയന്ത്രണരേഖക്ക് സമീപം ഇന്ന് രാവിലെ 10.30നാണ് പാക് സേന വെടിവെപ്പും മോര്‍ട്ടാര്‍ ഷെല്ലാക്രമണവും നടത്തിയത്. പ്രകോപനമില്ലാതെ പാക് സേന നടത്തിയ ആക്രമണത്തില്‍ ഇന്ത്യ സേന തിരിച്ചടിക്കുകയാണ്. സമാനമായി ജൂലായ് 23നും പാകിസ്ഥാന്‍ പൂഞ്ചിലെയും കുപ്‌വാര ജില്ലയിലെയും നിയന്ത്രണരേഖയില്‍ വെടിവെപ്പും ശക്തമായ ഷെല്ലാക്രമണവും നടത്തിയിരുന്നു. ആക്രമണത്തില്‍ ഒരു സാധാരണക്കാരന് പരിക്കേറ്റിരുന്നു.

പൂഞ്ച് ജില്ലയിലെ കസ്‌ബ മേഖലയിലെ നിയന്ത്രണരേഖക്ക് സമീപം വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയാണ് പാകിസ്ഥാന്‍ പ്രകോപനത്തിന് തുടക്കമിട്ടത്. ഈ വര്‍ഷം പാകിസ്ഥാന്‍ നടത്തിയ വെടിനിര്‍ത്തല്‍ ലംഘനത്തില്‍ ഇതുവരെ 21 പേര്‍ കൊല്ലപ്പെടുകയും 94 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. പ്രകോപനമില്ലാതെയുള്ള പാക് ആക്രമണം തുടരുന്നത് ജമ്മു കശ്‌മീരിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ജീവിക്കുന്ന ജനങ്ങളുടെ സുരക്ഷയ്‌ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.