രജൗരി: വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ . രാജൗരി ജില്ലയിലെ നൗഷെറ സെക്ടറിലെ നിയന്ത്രണ രേഖയോട് ചേർന്നുള്ള പ്രദേശത്ത് ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് പാകിസ്ഥാൻ വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം പാകിസ്ഥാൻ സൈന്യം ഇതേ മേഖലയിലെ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ ലംഘനം നടത്തിയിരുന്നു. സംഭവത്തിൽ മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ നിന്നുള്ള ഇന്ത്യൻ സൈനികനായ ഹവ് പാട്ടീൽ സംഗ്രാം ശിവാജിക്ക് ഗുരുതരമായി പരിക്കേറ്റ് മരിച്ചിരുന്നു. കത്വ ജില്ലയിലെ ഹരിനഗർ സെക്ടറിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചിരുന്നു.