ഇസ്ലാമാബാദ്: പാകിസ്ഥാൻ ജയിലിൽ കഴിഞ്ഞിരുന്ന 100 ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെ കൂടി മോചിപ്പിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിലുള്ള സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്ന് പാകിസ്ഥാൻ അറിയിച്ചു.
വാഗാ അതിര്‍ത്തി വഴിയാണ് ഇവരെ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറുന്നത്. കഴിഞ്ഞ ദിവസവും പാകിസ്ഥാന്‍ 100 മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് ഇന്ത്യക്ക് കൈമാറിയിരുന്നു.
പലപ്പോഴായി സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ചാണ് പാകിസ്ഥാന്‍ തൊഴിലാളികളെ തടങ്കലിലാക്കിയത്.
അടുത്ത നൂറ് പേരെക്കൂടി ഏപ്രില്‍ 22ന് പാകിസ്ഥാന്‍ വിട്ടയക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 355 മത്സ്യത്തൊഴിലാളികളെ വിട്ടയക്കുമെന്നാണ് പാകിസ്ഥാന്‍ പ്രഖ്യാപിച്ചിത്. ബാക്കിയുള്ള 55 പേരെയും ഉടന്‍ ഇന്ത്യക്ക് കൈമാറും.