ശ്രീനഗർ: കൊവിഡ് -19 പ്രതിസന്ധിക്കിടയിൽ മിസൈൽ സംവിധാനം ഇന്ത്യൻ അതിർത്തിയിലേക്ക് മാറ്റി പാകിസ്ഥാൻ. നിയന്ത്രണരേഖയിൽ പിരിമുറുക്കം തുടരുമ്പോഴാണ് പാകിസ്ഥാന്‍റെ നീക്കം. വ്യോമാക്രമണങ്ങളിൽ ഏർപ്പെടാനും 40 കിലോമീറ്റർ അകലെയുള്ള ടാർഗെറ്റുകളെ തടയാനും കഴിവുള്ളതാണ് ചൈനീസ് നിർമിതമായ എൽ.വൈ- 80 മിസൈൽ. മിസൈലിൽ ആറ് ഫയറിങ് കണ്ടെയ്നറുകളുണ്ട്.
പാകിസ്ഥാൻ സൈന്യം 2017 മാർച്ചിലാണ് ആദ്യമായി ഈ സംവിധാനം ഉപയോഗിക്കുന്നത്. മിസൈലിന് 600 മൈൽ വേഗതയിൽ സഞ്ചരിക്കാൻ കഴിയും. മിസൈൽ സംവിധാനം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് പാകിസ്ഥാൻ ഇതുവരെ മറുപടി നൽകിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.