പുൽവാമ ഭീകരാക്രമണത്തിന്പിന്നിൽ ജയ്ഷെ മുഹമ്മദ് ആണെന്നതിന് വ്യക്തമായ തെളിവില്ലെന്ന വാദവുമായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി. ഭീകരത പ്രോത്സാഹിപ്പിക്കുന്ന നയം ഉപേക്ഷിക്കാൻ തയാറല്ലെന്ന് വ്യക്തമാക്കുന്നതാണ് ഖുറേഷിയുടെ പ്രസ്താവന. പുൽവാമ ആക്രമണത്തിന് പിന്നിൽ ജയ്ഷെ മുഹമ്മദ് ആണെന്നതിന് സ്ഥീരീകരണമില്ല. ഭീകരാക്രണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങളുണ്ടെന്നും പാക് വിദേശകാര്യ മന്ത്രി പറഞ്ഞു. ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെതിരെ മതിയായ തെളിവ് തരാതെ അറസ്റ്റ് ചെയ്യാനാകില്ലെന്നും ഖുറേഷി വ്യക്തമാക്കിയിരുന്നു.
പുല്‍വാമ ഭീകരാക്രമണത്തിന്‍റെഉത്തരവാദിത്വം ഏറ്റെടുത്ത് ജയ്‌ഷെ മുഹമ്മദ് വീഡിയോ പുറത്തുവിട്ടിരുന്നു. ഭീകരസംഘടനയാണെന്ന് പാകിസ്ഥാന്‍ തന്നെ പ്രഖ്യാപിച്ചിട്ടുള്ള ജയ്‌ഷെ മുഹമ്മദിന്‍റെതലവന്‍ അവിടെ സ്വതന്ത്രമായി വിഹരിക്കുകയുമാണ്. അതേസമയം അതിർത്തിയിലെ സംഘർഷങ്ങൾക്ക് ചർച്ചയിലൂടെ പരിഹാരം കാണണമെന്ന പാക് പ്രധാനമന്ത്രിയുടെ ആവശ്യം ഇന്ത്യ തള്ളി. ഭീകര പ്രവർത്തനങ്ങളെ സഹായിക്കുന്ന നടപടികൾ പാകിസ്ഥാൻ അവസാനിപ്പിച്ച ശേഷം മാത്രമേ ചർച്ചകളെപ്പറ്റി ചിന്തിക്കുകയുള്ളുവെന്നാണ് ഇന്ത്യയുടെ നിലപാട്