കോട്ടയം: എന്‍ഡിഎ മുന്നണി വിടണമെന്ന ആവശ്യം ശക്തമാക്കി ബിഡിജെഎസ് കോട്ടയം ജില്ലാ കമ്മിറ്റി. എന്‍ഡിഎ വിടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ക്യാംപിൽ ഐക്യകണ്‌ഠേന പ്രമേയം പാസാക്കി. കഴിഞ്ഞ 9 വർഷക്കാലമായി ബിജെപിയിൽ നിന്നും എൻഡിഎയിൽ നിന്നും ഉണ്ടായിട്ടുള്ള അവഗണനയിൽ പ്രതിഷേധിച്ച് മുന്നണി വിടാൻ ജില്ലാ നേതൃ ക്യാമ്പ് ഐക്യകണ്‌ഠേന പ്രമേയം പാസാക്കുകയായിരുന്നു.
ബിജെപിയുമായും എൻഡിഎയുമായും ശക്തമായ സഖ്യകക്ഷിയായി നിന്നിട്ട് ബിഡിജെസിന് അർഹമായ പരിഗണനകളോ അധികാരങ്ങളോ നൽകാത്ത സാഹചര്യത്തിൽ ബിജെപി, എൻഡിഎ സഖ്യം വിടുന്നുവെന്നാണ് പ്രമേയത്തിൽ പറയുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബിഡിജെഎസ് കോട്ടയം ജില്ലാ ഭാരവാഹികളുടെ നേതൃസംഗമം കോട്ടയം കോടിമതയിലുള്ള കെഎസ്എസ്ഐഎ ഹാളിലാണ് നടന്നത്. പാർട്ടിയുടെ കോട്ടയം ജില്ലാ പ്രസിഡൻ്റ് എം പി സെന്നിൻ്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി നേതൃസംഗമം ഉദ്ഘാടനം ചെയ്‌തു. പാർട്ടിയുടെ ജില്ലയിലെ 18 നിയോജക മണ്ഡലം ഭാരവാഹികളും ജില്ലാ - സംസ്ഥാന ഭാരവാഹികളും ഉൾപ്പെടെ സംഗമത്തിൽ പങ്കെടുത്തു.
Also Read: കൊടകര കുഴൽപ്പണക്കേസ്; അന്വേഷണം പൂർത്തിയായതായി എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് ഹൈക്കോടതിയിൽ