ന്യൂഡൽഹി: മുതിർന്ന നയതന്ത്രജ്ഞൻ ജയന്ത് ഖോബ്രഗഡെയുടെ പാകിസ്ഥാൻ വിസ നിഷേധിച്ചു. ഇസ്ളാമബാദിലേക്ക് പുതുതായി നിയമിച്ച ഇന്ത്യൻ നയതന്ത്രജ്ഞൻ ജയന്ത് ഖോബ്രഗഡെക്കാണ് പാകിസ്ഥാൻ വിസ നിഷേധിച്ചതിനെ തുടർന്ന് യാത്ര മാറ്റി വെക്കേണ്ടി വന്നത്. കാശ്‌മീരിൻ്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയ പിറ്റേന്ന് തന്നെ പാകിസ്ഥാൻ ഇന്ത്യൻ ഹൈക്കമ്മിഷണറെ പുറത്താക്കുകയും നയതന്ത്ര ബന്ധങ്ങൾ വെട്ടിച്ചുരുക്കുകയും ചെയ്‌തിരുന്നു. ജയന്ത് ഖോബ്രഗഡെയെ ഇസ്ലാമാബാദിൽ അംബാസഡറുടെ താൽകാലിക ചുമതല നൽകാൻ ജൂണിലാണ് ഇന്ത്യ തീരുമാനിച്ചത്. എന്നാൽ അംഗബലം കുറഞ്ഞ ഇന്ത്യൻ എംബസിയെ നയിക്കാൻ ജയന്ത് ഖോബ്രഗഡെയെ പോലെ സീനിയറായ ഒരാളിൻ്റെ ആവശ്യമില്ലെന്നാണ് പാകിസ്ഥാൻ്റെ നിലപാട്. നിലവിൽ പാകിസ്ഥാൻ ഹൈ കമ്മീഷനുകൾക്ക് നേതൃത്വം നൽകുന്നത് ഇരു രാജ്യങ്ങളുടെയും ഡെപ്യൂട്ടി ചീഫുകളാണ്.
മുതിർന്ന നയതന്ത്രജ്ഞൻ ജയന്ത് ഖോബ്രഗഡെയുടെ പാകിസ്ഥാൻ വിസ നിഷേധിച്ചു
ജയന്ത് ഖോബ്രഗഡെയെ ഇസ്ലാമാബാദിൽ അംബാസഡറുടെ താൽകാലിക ചുമതല നൽകാൻ ജൂണിലാണ് ഇന്ത്യ തീരുമാനിച്ചത്. എന്നാൽ അംഗബലം കുറഞ്ഞ ഇന്ത്യൻ എംബസിയെ നയിക്കാൻ ജയന്ത് ഖോബ്രഗഡെയെ പോലെ സീനിയറായ ഒരാളിൻ്റെ ആവശ്യമില്ലെന്നാണ് പാകിസ്ഥാൻ്റെ നിലപാട്.