ഹൈദരാബാദ്: ഭീകര സംഘടനയായ ജയ്ഷ് ഇ മുഹമ്മദിന്‍റെ തലവനും മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനുമായ മസൂദ് അസ്ഹറിനെയും കുടുംബത്തേയും കാണാനില്ലെന്ന് പാകിസ്ഥാൻ. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിനെയാണ് (എഫ്എടിഎഫ്) പാകിസ്ഥാൻ ഇക്കാര്യം അറിയിച്ചത്. 2019 മേയിലാണ് മസൂദ് അസ്ഹറിനെ ഐക്യരാഷ്ട്ര സമിതി ആഗോള ഭീകരാനായി പ്രഖ്യാപിച്ചത്. ചൈന എതിർപ്പ് പിൻവലിച്ചതോടെയുള്ള പ്രഖ്യാപനം ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിന്‍റെ വിജയം കൂടിയായിരുന്നു.
യുഎൻ പ്രഖ്യാപിച്ച 16 തീവ്രവാദികൾ പാകിസ്ഥാനിൽ ഉണ്ടെന്നും ഇവരിൽ ഏഴുപേർ കൊല്ലപ്പെട്ടെന്നും പാകിസ്ഥാൻ അറിയിച്ചു. അതേസമയം എഫ്എടിഎഫ് നിർദേശിച്ച ഭീകര വിരുദ്ധ പ്രവർത്തന നിർദേശം പൂർണമായി പാലിക്കാൻ സാധിച്ചില്ലില്ലെങ്കിൽ പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും. സംഘടന മുന്നോട്ട് വെച്ച 27 നിർദേശങ്ങളിൽ 24 എണ്ണം പാകിസ്ഥാൻ നടപ്പാക്കണം. നിലവിൽ ഗ്രേ പട്ടികയിലാണ് പാകിസ്ഥാന്‍.