ETV Bharat / bharat

കശ്‌മീരില്‍ ഷെല്ലാക്രമണം നടത്തി പാക് സേന

രജൗരി ജില്ലയിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപമാണ് പാക് സേനയുടെ ഷെല്ലാക്രമണം. ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.

Pak Army shells areas along LoC in Rajouri  കശ്‌മീരില്‍ ഷെല്ലാക്രമണം നടത്തി പാക് സേന  പാകിസ്ഥാന്‍  Rajouri  line of control  ceasefire violation
കശ്‌മീരില്‍ ഷെല്ലാക്രമണം നടത്തി പാക് സേന
author img

By

Published : May 19, 2020, 11:14 AM IST

ശ്രീനഗര്‍: കശ്‌മീരിലെ രജൗരി ജില്ലയില്‍ നിയന്ത്രണ രേഖയ്‌ക്ക് സമീപം പാക് ഷെല്ലാക്രമണം. രജൗരി,പൂഞ്ച് ജില്ലകളില്‍ കഴിഞ്ഞ 12 മണിക്കൂറിനുള്ളിലെ പാക് സേനയുടെ രണ്ടാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണിത്. ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുകയാണെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.ആക്രണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.

ഇന്ന് രാവിലെ 7.30നാണ് സുന്ദര്‍ബനി മേഖലയില്‍ പ്രകോപനമില്ലാതെ പാക് സേന നിയന്ത്രണ രേഖയ്‌ക്ക് സമീപം വെടിവെപ്പും മോര്‍ട്ടാല്‍ ഷെല്ലാക്രമണവും ആരംഭിച്ചതെന്ന് സൈനിക വക്താവ് അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഷെല്ലാക്രമണം തുടരുകയാണെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൂഞ്ചിലെ ഗോല്‍പൂര്‍ മേഖലയില്‍ നിയന്ത്രണ രേഖയ്‌ക്ക് സമീപം പാകിസ്ഥാന്‍ തിങ്കളാഴ്‌ച രാത്രി വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.