ശ്രീനഗര്‍: പൂഞ്ച് ജില്ലയിലെ സലോത്രിയിലാണ് വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയത്. അക്രമണത്തിൽ ഒരു കുടുംബത്തിലെ അമ്മയും കുട്ടികളുമടക്കം മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. റുബാന കൗസര്‍ ഇവരുടെ മകന്‍ ഫസാന്‍, ഒമ്പതുമാസം പ്രായമുള്ള മകള്‍ ഷബ്‌നം എന്നിവരാണ് ഷെല്ലാക്രമണത്തെ തുടര്‍ന്ന് മരിച്ചത്. റുബാന കൗസറിന്‍റെ ഭർത്താവ് ഉൾപ്പെടെ രണ്ട് പേർക്ക് അക്രമണത്തിൽ പരിക്കേറ്റു.
ഹന്ദ്‍വാരയിൽ സൈന്യവും ഭീകകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ സി.ആര്‍.പി.എഫ് ഇന്‍സ്പെക്ടര്‍ അടക്കം അഞ്ചു സുരക്ഷാ സേനാംഗങ്ങളും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു. രണ്ടു തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. കുപ്വാരയിലെ ഹന്ദ്വാരയിലാണ് സുരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടത്. ജയ്ഷെ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന് വിവരത്തെ അടിസ്ഥാനത്തിൽ സുരക്ഷാ സേന ഇവിടെയെത്തുകയായിരുന്നു. സേനയ്ക്കു നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. അക്രമണത്തിനൊടുവിൽ ഭീകരരർ മുഴുവൻ കൊല്ലപ്പെട്ടെന്ന് കരുതി തിരച്ചിലിനിറങ്ങിയ സേനക്ക് നേരെ മറഞ്ഞിരുന്ന അക്രമി വീണ്ടും വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ഒൻപത് സൈനികർക്ക് പരിക്കേറ്റു. സംഭവസ്ഥലത്തെത്തിയ ഒരു കൂട്ടം ജനങ്ങളും സേനക്കെതിരെ അക്രമണം അഴിച്ചുവിട്ടു. ഇതോടെ സേന ഇവർക്കു നേരെയും വെടിയുതിർത്തു. പത്തു നാട്ടുകാര്‍ക്ക് പരിക്കേറ്റു.
പാക് സേന നിയന്ത്രണ രേഖയിലും പ്രകോപനം തുടരുകയാണ്. ഉറി മേഖലയിൽ നടത്തിയ വെടിവയ്പിൽ ഏഴു നാട്ടുകാര്‍ക്ക് പരിക്കേറ്റു. നൗഷേര, കൃഷ്ണ ഘട്ടി , ബാലാക്കോട്ട് , മെന്ദാര്‍ എന്നിവിടങ്ങളിലാണ് പാകിസ്ഥാൻ വെടിവയ്പും ഷെല്ലാക്രണമണവും നടത്തിയത്. ഇന്ത്യ സേന ശക്തമായി തിരിച്ചടിച്ചു.