ETV Bharat / bharat

ചിദംബരം നാല് ദിവസംകൂടി സിബിഐ കസ്റ്റഡിയിൽ - P Chidambaram

മറ്റ് പ്രതികൾക്കൊപ്പം ചിദംബരത്തെ ചോദ്യം ചെയ്യണമെന്ന സിബിഐയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

ചിദംബരം നാല് ദിവസംകൂടി സിബിഐ കസ്റ്റഡിയിൽ
author img

By

Published : Aug 26, 2019, 6:00 PM IST

Updated : Aug 26, 2019, 6:18 PM IST

ന്യൂഡല്‍ഹി; ഐഎൻഎക്സ് മീഡിയ കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തെ നാല് ദിവസം കൂടി സിബിഐ കസ്റ്റഡിയിൽ വിട്ടു. ഈ മാസം 30 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. സിബിഐ പ്രത്യേക കോടതിയുടേതാണ് തീരുമാനം. മറ്റ് പ്രതികൾക്കൊപ്പം ചിദംബരത്തെ ചോദ്യം ചെയ്യണമെന്ന സിബിഐയുടെ ആവശ്യം കോടതി അംഗീകരിച്ചു. ചിദംബരത്തിന്‍റെ മുന്‍കൂർ ജാമ്യാപേക്ഷ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. അറസ്റ്റ് ചെയ്തതിനാൽ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി കോടതി തള്ളിയത്.

Intro:Body:Conclusion:
Last Updated : Aug 26, 2019, 6:18 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.