ന്യൂഡല്‍ഹി; ഐഎൻഎക്സ് മീഡിയ കേസില്‍ മുൻകൂർ ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ മുൻ ധനമന്ത്രി പി ചിദംബരം നല്‍കിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹർജി ഉടൻ കേൾക്കണമെന്ന ചിദംബരത്തിന്‍റെ ആവശ്യം സുപ്രീംകോടതി ബുധനാഴ്ച തള്ളിയിരുന്നു. ഇതോടെ ചിദംബരത്തെ അന്ന് രാത്രി തന്നെ സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു. ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ ബെഞ്ചിന് മുന്നില്‍ ഹർജി ഇന്ന് ലിസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റില്‍ നിന്ന് സംരക്ഷണം വേണമെന്നും ഹർജിയിലുണ്ട്. അറസ്റ്റ് നടന്നതിനാല്‍ ഹർജിയിലെ ആവശ്യത്തിന് ഇനി പ്രസക്തിയില്ല.
ചിദംബരം ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയില്‍ -
ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ ബെഞ്ചിന് മുന്നില്‍ ഹർജി ഇന്ന് ലിസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റില്‍ നിന്ന് സംരക്ഷണം വേണമെന്നും ഹർജിയിലുണ്ട്.