ETV Bharat / bharat

നൃത്തം ചെയ്ത് പട്ടം പറത്തി ഒവൈസി; സാമൂഹിക മാധ്യമങ്ങളില്‍ തരംഗം - Owaisi latest

ഔറംഗബാദിലെ പൈതൻ ഗേറ്റിൽ  തെരഞ്ഞെടുപ്പ് റാലി അഭിസംബോധനക്ക് ശേഷം പടിക്കെട്ടുകളിൽ നിന്നാണ് എം.പി ചുവടുകൾ വെച്ചത്.

നൃത്തം 'പറക്കുന്ന പട്ടം' ജനങ്ങളുടെ മനസിലുറപ്പിക്കാൻ; അസദുദ്ദീന്‍ ഒവൈസി
author img

By

Published : Oct 20, 2019, 9:48 AM IST

Updated : Oct 20, 2019, 10:11 AM IST

ഔറംഗബാദ്: ആള്‍ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്ലീം (എ.ഐ.എം.ഐ.എം) പാര്‍ട്ടി നേതാവും എം.പിയുമായ അസാദുദ്ദീന്‍ ഒവൈസിയുടെ നൃത്ത ചുവടുകൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാവുന്നു. പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ 'പറക്കുന്ന പട്ടം' ജനങ്ങളുടെ മനസിലുറപ്പിക്കാനാണ് പട്ടം പറത്തുന്ന രീതിയില്‍ നൃത്തം ചവിട്ടിയതെന്ന് ഒവൈസി പറഞ്ഞു. ആരോ തന്‍റെ നൃത്തച്ചുവടുകളുടെ വീഡിയോ എഡിറ്റുചെയ്‌ത് അതിൽ ഗാനം ചേർത്തതാണെന്നും അത് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചതാണെന്നും ഒവൈസി കൂട്ടിച്ചേർത്തു.

  • Maharashtra: AIMIM Chief Asaduddin Owaisi performs a dance step after the end of his rally at Paithan Gate in Aurangabad. (17.10.2019) pic.twitter.com/AldOABp2yd

    — ANI (@ANI) October 18, 2019 " class="align-text-top noRightClick twitterSection" data=" ">

വെള്ളിയാഴ്‌ച ഔറംഗബാദിലെ പൈതൻ ഗേറ്റിൽ തെരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്‌ത ശേഷം ഒവൈസി വേദിയിൽ നിന്ന് ഇറങ്ങിവരുമ്പോഴാണ് പട്ടം പറത്തുന്ന രീതിയില്‍ നൃത്തം ചെയ്‌തത്. നാളെ നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ 24 സീറ്റുകളിലാണ് എ‌.ഐ‌.എം.ഐ‌.എം മത്സരിക്കുന്നത്. നാളെയാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടെടുപ്പ്. 24 ന് വോട്ടെണ്ണൽ നടക്കും.

Last Updated : Oct 20, 2019, 10:11 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.