ഹൈദരാബാദ്: വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായത് വംശഹത്യയാണെന്നും, കലാപത്തിലെ ഇരകളെ പ്രധാനമന്ത്രി നേരിട്ട് കാണണമെന്നും എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീൻ ഒവൈസി. രാജ്യതലസ്ഥാനത്ത് കലാപമുണ്ടായിട്ടും മൗനം പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, എൻഡിഎ നേതാക്കളെയും ഒവൈസി വിമര്‍ശിച്ചു.
സ്വന്തം ഓഫീസിന് സമീപം ഇത്ര വലിയ കലാപം നടന്നിട്ട് എന്തുകൊണ്ടാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നത്. 40 പേരുടെ ജീവനാണ് ഡല്‍ഹിയില്‍ പൊലിഞ്ഞുവീണത്. ഇനിയെങ്കിലും മോദി മൗനം വെടിയണമെന്നും ഒവൈസി പറഞ്ഞു. കലാപത്തിലെ ഇരകളെ മോദി സന്ദര്‍ശിക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടു. ബിജെപി നേതാക്കളുടെ പ്രസ്താവനകളാണ് സംഭവത്തെ കലാപമാക്കി മാറ്റിയത്. ഇത് വംശഹത്യയാണ്. 2002ലെ ഗുജറാത്ത് കലാപത്തില്‍ നിന്ന് മോദി പഠിച്ചുവെന്നാണ് താന്‍ കരുതിയിരുന്നത്. എന്നാല്‍ സമാനസംഭവമാണ് ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയതെന്നും ഒവൈസി വ്യക്തമാക്കി.