ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ മാസ്ക് ധരിക്കാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങിയതിന് മുപ്പതോളം പേർക്കെതിരെ കേസെടുത്തു.
ഡൽഹിയിൽ വീടുകളിൽ നിന്ന് ഇറങ്ങുമ്പോൾ ആളുകൾക്ക് ഫെയ്‌സ് മാസ്കുകൾ നിർബന്ധമാക്കിയിരുന്നു. കൊവിഡ് ലോക്ക് ഡൗണ്‍ സമയത്ത് സർക്കാർ ഉത്തരവുകൾ ലംഘിച്ചതിന് 190 കേസുകൾ രജിസ്റ്റർ ചെയ്യുകയും 3,954 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.