ETV Bharat / bharat

24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലധികം കൊവിഡ്‌ പരിശോധനകള്‍ നടത്തിയതായി ഐസിഎംആര്‍ - ICMR

കൊവിഡ്‌ പരിശോധനകള്‍ നടത്തുന്നതിന് സര്‍ക്കാര്‍ -സ്വകാര്യ മേഖലയിലെ 1000 ലാബുകള്‍ക്ക് കൂടി അംഗീകാരം നല്‍കിയതായി ഐസിഎംആര്‍ അറിയിച്ചു.

ഐസിഎംആര്‍  കൊവിഡ്‌ 19  കൊവിഡ്‌ പരിശോധനകള്‍  സര്‍ക്കാര്‍-സ്വകാര്യ മേഖല  COVID-19 tests  ICMR  ന്യൂഡല്‍ഹി
24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലധികം കൊവിഡ്‌ പരിശോധനകള്‍ നടത്തിയതായി ഐസിഎംആര്‍
author img

By

Published : Jun 24, 2020, 2:25 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ്‌ പരിശോധനകള്‍ നടത്തുന്നത് വര്‍ധിപ്പിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ച്. ചൊവ്വാഴ്‌ച മാത്രം രാജ്യത്ത് 2,15,195 സാമ്പിളുകളുടെ പരിശോധന നടത്തിയതായി ഐസിഎംആർ വ്യക്തമാക്കി. കൊവിഡ്‌ പരിശോധനകള്‍ നടത്തുന്നതിന് സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ 1000 ലാബുകള്‍ക്ക് കൂടി അംഗീകാരം നല്‍കിയതായി ഐസിഎംആര്‍ അറിയിച്ചു. 730 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും 270 സ്വകാര്യ സ്ഥാപനങ്ങള്‍ക്കുമാണ് അംഗീകാരം നല്‍കിയത്‌. ഇതില്‍ 557 ആര്‍ടി- പിസിആര്‍ ലാബുകളും 363 ട്രൂനാറ്റ് ലാബുകളും 80 സിബിഎന്‍എഎടി ലാബുകളും ഉള്‍പ്പെടുന്നു.

ഇതുവരെ രാജ്യത്ത് 73,52,911 സാമ്പിളുകളുടെ പരിശോധന നടന്നു. ഇനി മുതല്‍ ഒരു ദിവസം മൂന്ന് ലക്ഷം കൊവിഡ്‌ പരിശോധനകള്‍ നടത്താനാണ് ശ്രമമെന്നും ഐസിഎംആര്‍ അറിയിച്ചു. രാജ്യത്ത്‌ രോഗലക്ഷണം കാണുന്ന എല്ലാവരിലും കൊവിഡ്‌ പരിശോധന നിര്‍ബന്ധമാക്കണം. പരിശോധിക്കുക, കണ്ടെത്തുക, ചികിത്സക്കുക എന്നിവയാണ് കൊവിഡ്‌ വ്യാപനം കുറയ്‌ക്കാനുള്ള മികച്ച മാര്‍ഗം അതിനാല്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ഐസിഎംആര്‍ പറഞ്ഞു. രാജ്യത്ത് ഏറ്റവുമധികം കൊവിഡ്‌ പരിശോധനകള്‍ നടത്തുന്നത് തമിഴ്‌ നാട്‌, മഹാരാഷ്ട്ര, രാജസ്ഥാന്‍, ആന്ധ്രാ പ്രദേശ്‌, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ്. രാജ്യത്ത് കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 4,56,183 ആയി. 14,476 കൊവിഡ്‌ മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത് 15,968 കൊവിഡ്‌ കേസുകളാണ്. 465 കൊവിഡ്‌ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.