ഷില്ലോംഗ്: കഴിഞ്ഞ 24 മണിക്കൂറായി പെയ്യുന്ന മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും പെട്ട് മേഘാലയയിലെ എട്ട് ജില്ലകളിലെ 21 ഗ്രാമങ്ങൾ. ഏകദേശം 1,400 പേരെയാണ് വെള്ളപ്പെക്കം ബാധിച്ചത്.
വെസ്റ്റ് ഗാരോ ഹിൽസ്, നോർത്ത് ഗാരോ ഹിൽസ്, വെസ്റ്റ് ഖാസി ഹിൽസ്, സൗത്ത് ഗാരോ ഹിൽസ്, സൗത്ത് വെസ്റ്റ് ഗാരോ ഹിൽസ്, ഈസ്റ്റ് ജയന്തിയ ഹിൽസ്, വെസ്റ്റ് ജയന്തിയ ഹിൽസ് എന്നീ ജില്ലകളെയാണ് മഴ പ്രതികൂലമായി ബാധിച്ചത്.
ദുരിതബാധിതരെ രക്ഷപ്പെടുത്തുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ സേനയെ (എസ്ഡിആർഎഫ്) സ്ഥലത്ത് വിന്യസിപ്പിച്ചതായി മേഘാലയ റവന്യൂ ദുരന്തനിവാരണ മന്ത്രി കിർമെൻ ഷില്ല പറഞ്ഞു.വിവിധ ജില്ലകളിലെ ഡെപ്യൂട്ടി കമ്മിഷണർമാർ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.