ലഖ്‌നൗ: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള 108 പേരെ ഉത്തർപ്രദേശിൽ കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ അറസ്റ്റുചെയ്തു. നേരത്തെ അറസ്റ്റിലായ 25 പേരെ കൂടാതെയാണ് പുതിയ അറസ്റ്റ്. കഴിഞ്ഞ നാല് ദിവസത്തിനുള്ളിലാണ് 108 പേരെ അറസ്റ്റ് ചെയ്‌തത്.
ഓർഗനൈസേഷന്‍റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെ കൂടുതൽ വിവര ശേഖരണം നടക്കുകയാണ്. കേന്ദ്ര ഏജൻസികളിൽ നിന്നും സഹായം സ്വീകരിക്കുന്നുണ്ട്. ലഖ്‌നൗവിൽ നിന്ന് 14, സീതാപൂരിൽ നിന്ന് മൂന്ന്, മീററ്റിൽ നിന്ന് 21, ഗാസിയാബാദിൽ നിന്ന് ഒമ്പത്, മുസാഫർനഗറിൽ നിന്ന് ആറ്, ഷാംലിയിൽ നിന്ന് ഏഴ്, ബിംനോറിൽ നിന്ന് നാല്, വാരണാസിയിൽ നിന്ന് അഞ്ച്, കാൺപൂരിൽ നിന്ന് അഞ്ച് എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ കണക്ക്.