മുംബൈ: മഹാരാഷ്‌ട്രയില്‍ ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചതിന് 19,297 പേരെ അറസ്റ്റ് ചെയ്തു. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 188 പ്രകാരം 1.02 ലക്ഷം കേസുകളാണ് ഇതുവരെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മഹാരാഷ്‌ട്ര പൊലീസ് വകുപ്പിൽ 81 ഉദ്യോഗസ്ഥർ ഉൾപ്പെടെ 714 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ 61 പേർക്ക് രോഗം ഭേദമായി. പൊലീസ് വകുപ്പിൽ റിപ്പോർട്ട് ചെയ്ത വൈറസ് കേസുകളെല്ലാം മുംബൈയിൽ നിന്നുള്ളതാണ്.
നിയമലംഘനങ്ങള്‍ക്ക് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ 194 കേസുകൾ റിപ്പോർട്ട് ചെയ്തു. 680 പേർ അറസ്റ്റിലായി. വിവിധ ഭാഗങ്ങളിൽ നടന്ന ആക്രമണങ്ങളിൽ 73 പൊലീസുകാർക്കും ഒരു ഹോം ഗാർഡിനും പരിക്കേറ്റു. ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിനെതിരെ 32 കേസുകൾ റിപ്പോർട്ട് ചെയ്തു. അനധികൃത ഗതാഗതക്കുറ്റത്തിന് 1,289 കേസുകൾ രജിസ്റ്റർ ചെയുകയും 54,611 വാഹനങ്ങൾ പിടിചെടുക്കുകയും ചെയ്തു. വിവിധ കുറ്റങ്ങൾക്ക് ഇതുവരെ 3.76 കോടി രൂപ പിഴ ഈടാക്കിയിട്ടുണ്ട്.