ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രത്തിന്‍റെ തകരാര്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ആര്‍ക്കു വോട്ടു ചെയ്താലും ആ വോട്ടുകളെല്ലാം ബിജെപിക്കു പോകുന്നുവെന്നാണ് പരാതി. മൂന്നുഘട്ടങ്ങളിലായി നടന്ന തെരഞ്ഞടുപ്പില്‍ പലയിടത്തും ഇതേ കാര്യം ശ്രദ്ധയില്‍പെട്ടതായി ആരോപണം ഉയര്‍ന്നു.
കോണ്‍ഗ്രസ്, ആര്‍ജെഡി, ത്രിണമൂല്‍ കോണ്‍ഗ്രസ്,എന്‍സിപി, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ പ്രതിപക്ഷ നിരയിലെ പ്രധാന പാര്‍ട്ടികളാണ് ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഓഫീസിന്‍ എത്തി പരാതി സമര്‍പ്പിച്ചത്. പരാതി ഉയര്‍ന്ന പ്രദേശങ്ങളില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും. വി വി പാറ്റ് സ്ഥാപിക്കുകയെന്ന മുന്‍കാല ആവശ്യം ഒരിക്കല്‍ കൂടി മുന്നോട്ടു വെയ്ക്കുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു.