ന്യൂഡൽഹി: കൊവിഡിനെ തുടർന്ന് മാലിദ്വീപിൽ കുടുങ്ങിയ 198 ഇന്ത്യക്കാരുമായി ഇന്ത്യൻ നാവിക സേനയുടെ ഐഎൻഎസ് ഐരാവത് മാലദ്വീപിൽ നിന്ന് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലേക്ക് പുറപ്പെട്ടു.
മെയ് എട്ടിനും മെയ് 12നും ഇടയിൽ നടന്ന ഓപ്പറേഷൻ സമുദ്ര സേതുവിന്‍റെ ആദ്യ ഘട്ടത്തിൽ, ഐഎൻഎസ് ജലാശ്വയും ഐഎൻഎസ് മഗറും യഥാക്രമം 698, 202 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചിരുന്നു. ഇന്ത്യയിൽ ഇതുവരെ 4.1 ലക്ഷത്തിലധികം ആളുകളെ കൊവിഡ് ബാധിക്കുകയും 13,200 പേർ മരിക്കുകയും ചെയ്തു.