ETV Bharat / bharat

കാശി മഹാകാല്‍ എക്‌സ്‌പ്രസില്‍ സസ്യാഹാരം മാത്രം

വാരാണസി, ഉജ്ജയിന്‍ എന്നിവിടങ്ങളിലേക്ക് പോകുന്ന ഭക്തര്‍ ട്രെയിനിനെ ആശ്രയിക്കുന്നതിനാലാണ് സസ്യാഹാരം വിളമ്പുന്നതെന്നാണ് സൂചന

veg food in Mahakal express  IRCTC Ashwini Srivastava  Kashi Vishwanath  Kashi Mahakal express train  കാശി മഹാകല്‍ എക്‌സ്‌പ്രസ്  സസ്യാഹാരം  ശിവന്‍ റിസര്‍വേഷന്‍  അശ്വിനി ശ്രീവാസ്‌തവ  ഐ‌ആർ‌സി‌ടി‌സി  ജ്യോതിർലിംഗ-ഓംകാരേശ്വർ  മഹാകലേശ്വർ  കാശി വിശ്വനാഥ്  ട്രെയിനില്‍ ശിവവിഗ്രഹം  ഉജ്ജയിന്‍  വാരാണസി
കാശി മഹാകല്‍ എക്‌സ്‌പ്രസില്‍ സസ്യാഹാരം മാത്രം
author img

By

Published : Feb 21, 2020, 6:39 PM IST

ലഖ്‌നൗ: രാജ്യത്തെ മൂന്നാമത്തെ സ്വകാര്യ ട്രെയിനായ കാശി മഹാകാല്‍ എക്‌സ്‌പ്രസില്‍ യാത്രക്കാര്‍ക്ക് നല്‍കുന്നത് സസ്യാഹാരം. ട്രെയിനില്‍ സസ്യാഹാരം മാത്രമാണ് വിളമ്പാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും എന്നാല്‍ ഭാവിയില്‍ മാംസാഹാരങ്ങൾ ഉൾപ്പെടുത്തുമെന്നും ഐ‌ആർ‌സി‌ടി‌സി ചീഫ് റീജിയണൽ മാനേജർ അശ്വിനി ശ്രീവാസ്‌തവ പറഞ്ഞു. നേരത്തെ ഇതേ ട്രെയിനില്‍ ശിവവിഗ്രഹത്തിന് സീറ്റ് റിസര്‍വ് ചെയ്‌തതിന്‍റെ പേരില്‍ ഐആര്‍സിടിസി ഏറെ വിമര്‍ശനങ്ങൾ നേരിട്ടിരുന്നു. വാരാണസി, ഉജ്ജയിന്‍ എന്നിവിടങ്ങളിലേക്ക് പോകുന്ന ഭക്തര്‍ ട്രെയിനിനെ ആശ്രയിക്കുന്നതിനാലാണ് സസ്യാഹാരം വിളമ്പുന്നതെന്നാണ് സൂചന.

ഫെബ്രുവരി 16നായിരുന്നു കാശി മഹാകാല്‍ എക്‌സ്‌പ്രസ് വാരണാസി മുതൽ ഇൻഡോർ വരെ ഓടിത്തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഉദ്‌ഘാടനം നിര്‍വഹിച്ചത്. ജ്യോതിർലിംഗ-ഓംകാരേശ്വർ (ഇൻഡോര്‍), മഹാകലേശ്വർ (ഉജ്ജയിൻ), കാശി വിശ്വനാഥ് (വാരണാസി) എന്നീ മൂന്ന് സ്ഥലങ്ങളെ ട്രെയിന്‍ ബന്ധിപ്പിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.