ETV Bharat / bharat

കൊവിഡ് രോഗികളുടെ ഡിസ്ചാര്‍ജ്; പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്രം - കൊവിഡ് രോഗികളുടെ ഡിസ് ചാര്‍ജ്

കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയത്. ചെറിയ രീതിയില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍, തീവ്രത കുറഞ്ഞവര്‍, രോഗം മൂര്‍ച്ഛിച്ചവര്‍ എന്നിങ്ങനെ രോഗികളെ മൂന്നായി തരംതിരിച്ചാകും ഇനി ചികിത്സാ നടപടികള്‍ ക്രമീകരിക്കുക.

കൊവിഡ് രോഗികളുടെ ഡിസ്ചാര്‍ജ്; പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്രം

author img

By

Published : May 9, 2020, 3:16 PM IST

Updated : May 9, 2020, 5:24 PM IST

ന്യൂഡൽഹി: കോവിഡ്​ 19 വൈറസ്​ ബാധിച്ച രോഗികളുടെ ഡിസ്​ചാർജുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുതിയ മാർഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയത്. ചെറിയ രീതിയില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍, തീവ്രതത കുറഞ്ഞവര്‍, രോഗം മൂര്‍ച്ഛിച്ചവര്‍ എന്നിങ്ങനെ രോഗികളെ മൂന്നായി തരംതിരിച്ചാകും ഇനി ചികിത്സാ നടപടികള്‍ ക്രമീകരിക്കുക. ലക്ഷണങ്ങളില്ലാത്തവർക്കും ചെറു ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരേയും പരിശോധനയില്ലാതെ (ആര്‍.ടി-പി.സി.ആര്‍) ഡിസ്​ചാർജ്​ ചെയ്യാമെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇവർക്ക്​ സ്രവപരിശോധന നടത്തേണ്ട ആവശ്യമില്ല. കൊവിഡ് കെയര്‍ സെന്‍ററുകളില്‍ പ്രവേശിപ്പിച്ച ഇവരുടെ ശരീരോഷ്‌മാവും ഹൃദയമിടിപ്പും തുടര്‍ച്ചയായി പരിശോധനകള്‍ക്ക് വിധേയമാക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. ശനിയാഴ്​ചയാണ്​ ഇതുമായി ബന്ധപ്പെട്ട പുതുക്കിയ മാർഗരേഖ നിലവിൽ വന്നത്​. ആശുപത്രിയിൽ അഡ്​മിറ്റ്​ ചെയ്​ത്​ 10 ദിവസത്തിന്​ ശേഷം ചെറിയ രോഗലക്ഷണങ്ങളുള്ളവരെ ഡിസ്​​ചാർജ്​ ചെയ്യാം. പനി മാറി മൂന്ന്​ ദിവസത്തിനുള്ളിൽ​ ഇവര്‍ക്ക് ആശുപത്രി വിടാം.

ഇന്ത്യയിൽ നിലവിലുള്ള 70 ശതമാനം കോവിഡ്​ രോഗികളും ഈ ഗണത്തിൽ പെടുന്നവയാണ്​. മാർഗനിർദേശം നിലവിൽ വരുന്നതോട്​ കൂടി കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വൻ കുറവുണ്ടാകും. രാജ്യത്ത്​ നിലവിൽ കോവിഡ്​ രൂക്ഷമായ നിലയിലേക്ക്​ എത്തിയിട്ടില്ല. എന്നാൽ, ജൂൺ-ജൂലൈ മാസങ്ങളിൽ കോവിഡ്​ രോഗികൾ വൻതോതിൽ വർധിക്കുമെന്നാണ്​ സൂചന. ഇത്​ മുന്നിൽ കണ്ടാണ്​ കേന്ദ്രസർക്കാർ മാർഗരേഖ പുതുക്കിയതെന്നാണ്​ സൂചന​.

Last Updated : May 9, 2020, 5:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.