ലഖ്‌നൗ: സമാജ്‌വാദി പാർട്ടിയുടെ മഹാരാഷ്‌ട്ര നിയമസഭ കൗൺസിൽ(എംഎൽസി) അംഗമായ അമിത് യാദവിന്‍റെ വസതിയിൽ വച്ച് ഒരാൾ വെടിയേറ്റു മരിച്ചു. വെള്ളിയാഴ്ച രാത്രി അമിത് യാദവിന്‍റെ വസതിയില്‍ സംഘടിപ്പിച്ച ജന്മദിനാഘോഷത്തിനിടെയാണ് സംഭവം. രാകേഷ് റാവത്ത് എന്നയാളാണ് കൊല്ലപ്പെട്ടത്. അമിത് യാദവിന്‍റെ അനന്തരവന്‍റെ സുഹൃത്തിന്‍റെ ജന്മദിനാഘോഷത്തിനിടെയാണ് വെടിവെപ്പുണ്ടായത്. പങ്കജ് യാദവിന്‍റെ സുഹൃത്തായ വിനയ് യാദവിന്‍റെ ജന്മദിനാഘോഷമാണ് നടത്തിയത്. പങ്കജ് യാദവ് പുതിയ തരം തോക്ക് കാണിക്കുന്നതിനിടെ അബദ്ധത്തിൽ രാകേഷ് റാവത്തിന് വെടിയേൽക്കുകയായിരുന്നു. പാർട്ടിയിൽ പങ്കെടുത്ത നാലുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. തോക്ക് പങ്കജിന്‍റേതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. അമിത് യാദവിന്‍റെ വസതിയില്‍ നിന്ന് മൂന്ന് ബുള്ളറ്റുകളും ഒരു മാഗസിനും കണ്ടെടുത്തു.
സമാജ്‌വാദി പാർട്ടി നേതാവ് അമിത് യാദവിന്‍റെ വസതിയിൽ വച്ച് ഒരാൾ വെടിയേറ്റു മരിച്ചു - crime
അമിത് യാദവിന്‍റെ അനന്തരവന്‍റെ സുഹൃത്തിന്‍റെ ജന്മദിനാഘോഷത്തിനിടെയാണ് വെടിവെപ്പുണ്ടായത്