മുംബൈ: മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം ഒരു പൊലീസുകാരൻ മരണത്തിന് കീഴടങ്ങിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ച പൊലീസുകാരുടെ എണ്ണം 31 ആയി. മഹാരാഷ്ട്രയിൽ ഇതുവരെ 2,561 പൊലീസ് ഉദ്യോഗസ്ഥർക്കാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്ത് ലോക്ക് ഡൗൺ ലംഘിച്ച സംഭവത്തിൽ 1,22,772 കേസുകൾ രജിസ്റ്റർ ചെയ്തെന്നും 23,827 അറസ്റ്റുകൾ രേഖപ്പെടിത്തിയെന്നും അധികൃതർ അറിയിച്ചു. 79,000ലധികം വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
രാജ്യത്ത് കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. 77,793 പോസിറ്റീവ് കേസുകളും വൈറസ് മൂലം 2,710 മരണങ്ങളും ഇതുവരെ സ്ഥിരീകരിച്ചു.