ഭോപ്പാൽ: സംസ്ഥാനത്തെ പിന്നാക്ക-ന്യൂനപക്ഷകാര്യ മന്ത്രിയായ രാംഖേലവൻ പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാന മന്ത്രിസഭയില്‍ മുഖ്യമന്തി അടക്കം മൂന്ന് പേർക്കാണ് നിലവിൽ കൊവിഡ് സ്ഥിരീകരിച്ചത്. താനും കുടുംബാംഗങ്ങളും ഓഫീസ് ജീവനക്കാരും കൊവിഡ് പരിശോധനക്ക് വിധേയമായെന്നും തന്‍റെ ഫലം പോസിറ്റീവാണെന്നും രാംഖേലവൻ പട്ടേൽ ട്വിറ്ററിലൂടെ അറിയിച്ചു.
തന്‍റെ ഡ്രൈവറുടെയും പരിശോധനാ ഫലം പോസിറ്റീവാണെന്നും മറ്റുള്ളവരുടെ ഫലം നെഗറ്റീവാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ എംഎൽഎ റെസ്റ്റ് ഹൗസിലുള്ള അദ്ദേഹത്തെ വൈകാതെ ആശുപത്രിയിലേക്ക് മാറ്റും.