ETV Bharat / bharat

ഗുരുഗ്രാം ആക്രമണം: ഒരാൾ കൂടി അറസ്റ്റിൽ

സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള കേസുകള്‍ ഇവരുടെ പേരില്‍ ചുമത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ.

ഗുരുഗ്രാം ആക്രമണം: ഒരാൾ കൂടി അറസ്റ്റിൽ
author img

By

Published : Mar 25, 2019, 11:48 AM IST

ഗുരുഗ്രാമിലെ മുസ്ലിം കുടുംബത്തിന് നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുഗ്രാമിലെ അമിത് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നുപേർ പൊലീസ് കസ്റ്റഡിയിലാണ്.

ഗുരുഗ്രാമിലെ ബുപ്സിങ് നഗറില്‍ ഇരകളുടെ വീടിന് മുന്നില്‍ ക്രിക്കറ്റ് കളിക്കരുതെന്ന് പറഞ്ഞായിരുന്നു മദ്യപിച്ചെത്തിയ സംഘം ആക്രമണം അഴിച്ചുവിട്ടത്. എന്നാല്‍ ക്രിക്കറ്റ് കളി തുടര്‍ന്ന ഇവരെ 40 പേരടങ്ങുന്ന സംഘമെത്തി അക്രമിക്കുകയായിരുന്നെന്ന് കുടുംബം പൊലീസിന് മൊഴി നൽകി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന കുടുംബത്തോട് പാകിസ്ഥാനിലേക്ക് പോകാനും സംഘം ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ പൊലീസ് ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള കേസുകള്‍ ഇവരുടെ പേരില്‍ ചുമത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ഇരുമ്പ് ദണ്ഡുകളും ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ച് ഒരു സംഘം ആളുകള്‍ കുടുംബത്തെ മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പുരുഷന്മാരെ ആക്രമിക്കുകയും ഇത് കണ്ട് സ്ത്രീകള്‍ ഉപദ്രവിക്കരുതെന്ന് യാചിക്കുന്നതും വീഡിയോയിലുണ്ട്.

സംഭവത്തിൽ ബിജെപിയെയും ആര്‍എസ്എസിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്തെത്തിയിരുന്നു. രാജ്യത്തെ എല്ലാ ഇന്ത്യക്കാരും ദേശസ്നേഹികളും ഗുരുഗ്രാമിലുണ്ടായ സംഭവത്തിൽ ഖേദിക്കണം. മതഭ്രാന്തിനും അധികാരത്തിനും വേണ്ടി ഒരു കുടുംബത്തെ മുഴുവന്‍ തല്ലിച്ചതയ്ക്കുകയാണ് ആര്‍എസ്എസും ബിജെപിയുമെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചിരുന്നു.

Intro:Body:

https://www.aninews.in/news/national/general-news/one-more-held-in-gurugram-mob-attack-case20190325002626/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.