ഗുവാഹത്തി: കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചതോടെ അസമിലെ മരണസംഖ്യ 12 ആയി ഉയർന്നു. 41 പുതിയ കേസുകൾ ചൊവ്വാഴ്ച സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 7,835 ആയതായി ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
പുതിയ കേസുകളിൽ 18 എണ്ണം സോണിത്പൂരിൽ നിന്നും ആറ് എണ്ണം ജോർഹട്ടിൽ നിന്നുമാണ്. അഞ്ച് പേർ കമ്രൂപ്, മൂന്ന് പേർ വീതം ലഖിംപൂർ, നാഗോൺ, ബാർപേട്ട എന്നിവിടങ്ങളിൽ നിന്നും രോഗ ബാധിതരായിട്ടുണ്ട്. അസമിൽ 2,488 സജീവ കേസുകളുണ്ട്. 5,333 പേർ സുഖം പ്രാപിച്ചു. കമ്രൂപ് (മെട്രോ) ജില്ലയുടെ ഭാഗമായ ഗുവാഹത്തി നഗരത്തിൽ ജൂൺ 28 അർധരാത്രി മുതൽ 14 ദിവസത്തേക്ക് പൂർണമായി ലോക്ക്‌ഡൗണ്‍ ഏർപ്പെടുത്തിയിട്ടുണ്ട്.