ETV Bharat / bharat

കമലേഷ് തിവാരി കൊലപാതകം; ഒരാൾ കൂടി അറസ്റ്റില്‍

author img

By

Published : Oct 31, 2019, 3:53 PM IST

കമ്രാനെയാണ് പൊലീസ് ബറേലിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.  കേസിലെ ഇതുവരെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കമലേഷ് തിവാരി കൊലപാതകം; ഒരാൾ കൂടി അറസ്റ്റില്‍

ബറേലി: ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റില്‍. 34 വയസുകാരനായ കമ്രാൻ എന്നയാളെയാണ് പൊലീസ് ബറേലിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഗുജറാത്ത്- രാജസ്ഥാൻ അതിർത്തിയില്‍ നിന്ന് കേസിലെ രണ്ട് പ്രതികളെ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്‌തിരുന്നു. ആഷിഖ് ഹുസൈൻ ജാക്കിർ ഹുസൈൻ ഷെയ്ഖ്, മൊയ്നുദ്ദീൻ ഖുർഷിദ് പത്താൻ എന്നിവരെയാണ് ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.

ഒക്ടോബർ 18ന് ലഖ്‌നൗവിലെ നാക പ്രദേശത്ത് വെടിയേറ്റ കമലേഷ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കേസില്‍ ഇതുവരെ ആറ് പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികളായ റാഷിദ് പത്താൻ, ഫൈസാൻ ഷെയ്ഖ്, മൗലാന മൊഹ്സിൻ ഷെയ്ഖ് എന്നിവരെ കഴിഞ്ഞയാഴ്ച പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.