ഭുവനേശ്വർ: ഒഡീഷയിൽ ബസും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ദേശീയപാത 55ലെ ലുഹാമുണ്ട പ്രദേശത്ത് ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. നവി മുംബൈയിൽ നിന്നും പശ്ചിമ ബംഗാളിലേക്ക് 24 അതിഥി തൊഴിലാളികളുമായി പോയിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ടാങ്കറിന്‍റെ ഡ്രൈവർ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ബസിൽ ഉണ്ടായിരുന്ന പത്ത് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരെ ബൈൻഡ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ അംഗുൾ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ഒഡീഷയില്‍ വാഹനാപകടത്തില്‍ ഒരാൾ മരിച്ചു - ഒരാൾ മരിച്ചു
അതിഥി തൊഴിലാളികളുമായി നവി മുംബൈയിൽ നിന്നും പശ്ചിമ ബംഗാളിലേക്ക് പോയിരുന്ന ബസും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ചാണ് അപകടം