ഗാന്ധി നഗർ: സിവിൽ സർവീസ് പ്രൊബേഷണർമാർ ജില്ലയിലെ ഒരു പ്രശ്നം കണ്ടുപിടിച്ച് പൂർണമായും പരിഹരിക്കുന്ന 'ഒരു ജില്ല, ഒരു പ്രശ്നം, പരിപൂർണ പരിഹാരം' എന്ന ആശയം നടപ്പാക്കണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ജില്ലയിലെ പ്രധാന പ്രശ്നം കണ്ടുപിടിച്ച് പരിപൂർണ പരിഹാരം കണ്ടെത്തണമെന്നും നരേന്ദ്ര മോദി പറഞ്ഞു.
സർദാർ വല്ലഭായി പട്ടേലിൻ്റെ 144-ാം ജന്മവാർഷികത്തോടനുബന്ധിച്ച ദേശീയ ഐക്യ ദിനത്തിൽ സിവിൽ സർവീസ് പ്രൊബേഷണർമാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവിൽ സർവീസ് ഉദ്യോഗസ്ഥർ കർമ്മനിരതരായിരിക്കണമെന്ന് പറഞ്ഞ മോദി ഈ ആശയം നടപ്പാക്കിയാൽ ജനങ്ങൾക്ക് ഉദ്യോഗസ്ഥരിലുള്ള വിശ്വാസം വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്യൂറോക്രസിയെക്കുറിച്ചുള്ള ജനങ്ങൾക്കുള്ള വിശ്വാസം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.