ജയ്‌പൂർ: സ്വർണ ലിപിയിൽ എഴുതിയ ഖുറാൻ മോഷ്‌ടിച്ച പ്രതി രാജസ്ഥാനിൽ പിടിയിൽ. ഒരു വർഷം മുൻപാണ് ഖുറാൻ മോഷ്‌ടിക്കപ്പെട്ടത്. മുഗൾ കാലഘട്ടത്തിൽ നിർമിതമായ ഖുറാൻ മോഷ്‌ടിച്ചതിന് ബൻവാരി മീണയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശിൽ നിന്നുള്ള ഒരാൾക്ക് ഖുറാൻ 16 കോടി രൂപയ്ക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് മീണയെ പൊലീസ് പിടികൂടിയത്.
ചരിത്രപരമായി വളരെയധികം പ്രാധാന്യമുള്ളതും വിലമതിക്കുന്നതുമായ ഖുറാനാണിതെന്ന് പൊലീസ് പറഞ്ഞു. ഖുറാൻ കാണാതായതിനെ തുടർന്ന് കഴിഞ്ഞ വർഷം ഭിൽവാരയിലെ സുഭാഷ് നഗർ പെലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് നടന്ന അന്വേഷണങ്ങളിലാണ് പ്രതിയെ പിടികൂടിയത്.