ETV Bharat / bharat

മഹാരാഷ്‌ട്രയില്‍ വരന്‍ വിവാഹത്തിനെത്തിയത് കൊവിഡ് സുരക്ഷാ വസ്‌ത്രമണിഞ്ഞ്

author img

By

Published : Jun 20, 2020, 5:56 PM IST

മുംബൈയിലെ നലാസോപാര സ്വദേശി സഞ്ചയ് ഗുപ്‌തയാണ് കൊവിഡ് സുരക്ഷാ വസ്‌ത്രമണിഞ്ഞ് വിവാഹം കഴിച്ചത്.

COVID 19  Coronavirus  Mumbai  Maharashtra  Wedding  PPE Suit  Personal Protective Equipment  മഹാരാഷ്‌ട്രയില്‍ വരന്‍ വിവാഹത്തിനെത്തിയത് കൊവിഡ് സുരക്ഷാ വസ്‌ത്രമണിഞ്ഞ്  Maharashtra man dons PPE while getting wedded
മഹാരാഷ്‌ട്രയില്‍ വരന്‍ വിവാഹത്തിനെത്തിയത് കൊവിഡ് സുരക്ഷാ വസ്‌ത്രമണിഞ്ഞ്

മുംബൈ: കൊവിഡ് വ്യാപകമായ മഹാരാഷ്‌ട്രയില്‍ നിന്നൊരു വേറിട്ട കല്യാണം. മുംബൈയിലെ നലാസോപാര സ്വദേശി സഞ്ചയ് ഗുപ്‌തയുടെ വിവാഹമാണ് ആളുകളില്‍ കൗതുകമുണര്‍ത്തിയത്. സഞ്ചയ് ഗുപ്‌ത വിവാഹത്തിനെത്തിയത് കൊവിഡ് സുരക്ഷാ വസ്‌ത്രമണിഞ്ഞാണ്. കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ പിപിഇ കിറ്റണിഞ്ഞ് വിവാഹം കഴിക്കാന്‍ സഞ്ചയ്‌ ഗുപ്‌ത തീരുമാനിക്കുകയായിരുന്നു. വധു ബബിതാ ഗുപ്‌തയുടെയും കുടുംബത്തിന്‍റെയും പിന്തുണ കൂടിയായതോടെ അദ്ദേഹത്തിന്‍റെ ആഗ്രഹം സഫലീകരിക്കുകയായിരുന്നു.

നേരത്തെ നിശ്ചയിച്ചിരുന്ന ഇവരുടെ കല്യാണം കൊവിഡ് സാഹചര്യത്തില്‍ നീളുകയായിരുന്നു. ഇരുവരുടെയും അടുത്ത ബന്ധുക്കളായി 25 പേര്‍ മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. സുരക്ഷാ വസ്‌ത്രത്തിനൊപ്പം ഗ്ലൗസും മാസ്‌കും വരന്‍ ധരിച്ചിരുന്നു. കൂടാതെ വധുവും ഫെയ്‌സ് മാസ്‌ക് ധരിച്ചു. ഇന്നലെ മുംബൈയില്‍ 1269 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ മുംബൈയില്‍ മാത്രം കൊവിഡ് ബാധിച്ചവരുടെ എണ്ണം 64,068 ആയി. ഇന്നലെ 118 പേര്‍ കൂടി മരിച്ചതോടെ മരണനിരക്ക് 3423 ആയി ഉയര്‍ന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.