ഭുവനേശ്വർ: ഒഡിഷയിൽ 3,326 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,32,713 ആയി ഉയർന്നു. 15 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 907 ആയി. ഖുർദ, കട്ടക്ക് ജില്ലകളിൽ മൂന്ന് പേർ വീതവും, കേന്ദ്രപ്പരയിൽ രണ്ട് പേരും, ബൗദ്, ധെങ്കനാൽ, ജഗത്സിംഗ്‌പൂർ, കിയോഞ്ജർ, കോരാപുട്ട്, മൽകാൻഗിരി, സംബാൽപൂർ ജില്ലകളിൽ ഓരോരുത്തരും മരിച്ചു. 1,945 കേസുകൾ വിവിധ ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്‌തു. 1,381 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഖുർദ (638), കട്ടക്ക് (268), ജയ്‌പൂർ (148) എന്നിങ്ങനെയാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തത്. 33,559 പേർ ചികിത്സയിൽ തുടരുമ്പോൾ 1,98,194 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് 34.40 ലക്ഷം സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു.
ഒഡിഷയിൽ 3,326 പേർക്ക് കൂടി കൊവിഡ്
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,32,713. ആകെ മരണം 907.