ഭുവനേശർ : ഒഡിഷയിൽ 3,067 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,15,676 ആയി. 15 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 828 ആകുകയും 3,896 പേർ രോഗമുക്‌തി നേടിയതോടെ ആകെ രോഗമുക്‌തി നേടിയവരുടെ എണ്ണം 1,81,481 ആകുകയും ചെയ്‌തു. ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ കഴിഞ്ഞ 1,809 പേർക്കും സമ്പർക്കത്തിലൂടെ 1,258 പേർക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഭുവനേശ്വർ ഉൾപ്പെടുന്ന ഖുർദ ജില്ല (555), കട്ടക്ക് (230), പുരി (178) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ബാലസോർ, കട്ടക്ക്, ഖുർദ, പുരി, ബൊളാംഗീർ, ജാർസുഗുഡ, നബരംഗ്പൂർ, സുന്ദർഗഡ് ജില്ലകളിൽ നിന്നുമാണ് പുതിയ 15 കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഒഡിഷയിൽ നിലവിൽ 33,314 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഒഡിഷയിൽ 3,067 പേർക്ക് കൂടി കൊവിഡ് - ഒഡീഷയിലെ കൊവിഡ് രോഗികൾ
ആകെ രോഗികളുടെ എണ്ണം 2,15,676 ആയി.