ഭുവനേശ്വര്‍: ഒഡിഷയില്‍ 1,904 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 16 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തതായി ആരോഗ്യ വിഭാഗം അറിയിച്ചു. 789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1,115 പേര്‍ കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളില്‍ കഴിഞ്ഞവരാണ്. രണ്ട് മാസത്തിന് ശേഷമാണ് ഒഡിഷയില്‍ തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ രണ്ടായിരത്തില്‍ കുറവ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് ഇതുവരെ 2,72,250 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 2,49,575 പേര്‍ക്ക് രോഗം ഭേദമായി. 1,168 മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തു. സംസ്ഥാനത്ത് നിലവില്‍ 21,454 പേരാണ് ചികിത്സയിലുള്ളത്. 41.17 ലക്ഷം സാമ്പിളുകള്‍ ഇതുവരെ കൊവിഡ് പരിശോധനയ്‌ക്ക് അയച്ചു. തിങ്കളാഴ്‌ച മാത്രം 35,027 സാമ്പിളുകള്‍ പരിശോധിച്ചു.
ഒഡിഷയില്‍ 1,904 പുതിയ കൊവിഡ് ബാധിതര്‍
രണ്ട് മാസത്തിന് ശേഷമാണ് ഒഡിഷയില്‍ തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ രണ്ടായിരത്തില്‍ കുറവ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്