ഭുവനേശ്വർ: കൊവിഡ് രോഗം ഭേദമായതിന് ശേഷം ഡ്യൂട്ടിയിൽ തിരികെ പ്രവേശിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക അഭിനന്ദന കത്തുകൾ നൽകുമെന്ന് ഒഡിഷ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് അഭയ് അറിയിച്ചു. രോഗം ഭേദമായി ജോലിയിൽ പ്രവേശിച്ച എല്ലാ ഉദ്യോഗസ്ഥരുടെയും പേരുകൾ അയക്കാൻ ഒഡീഷ ഡി.ജി.പി എല്ലാ പൊലീസ് മേധാവിമാര്‍ക്കും നിർദേശം നൽകി. കൊവിഡ് ഭേദമായ 95 പൊലീസ് ഉദ്യോഗസ്ഥർ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ജോലിയിൽ തിരികെ പ്രവേശിച്ചതായി അദ്ദേഹം അറിയിച്ചു. പൊതുസേവനത്തോടുള്ള ഉദ്യോഗസ്ഥരുടെ അർപ്പണബോധത്തെ അംഗീകരിച്ച് തിരികെ ജോലിയിൽ പ്രവേശിച്ച ഉദ്യോഗസ്ഥർക്ക് ഒഡിഷ പൊലീസ് ഡിജിപിയിൽ നിന്നും പ്രത്യേക അഭിനന്ദനം നൽകാൻ തീരുമാനിച്ചതായി ഒഡിഷ ഡിജിപി ട്വിറ്റ് ചെയ്തു.
-
Appreciation for @Odisha_Police personnel who have resumed duty after recovering from #COVID19. #Odisha will remain grateful to #CovidWarriors for their dedication and sacrifice during this fight against the invisible enemy. #OdishaFightsCorona https://t.co/Ia4QHjJ3g0
— CMO Odisha (@CMO_Odisha) July 20, 2020 " class="align-text-top noRightClick twitterSection" data="
">Appreciation for @Odisha_Police personnel who have resumed duty after recovering from #COVID19. #Odisha will remain grateful to #CovidWarriors for their dedication and sacrifice during this fight against the invisible enemy. #OdishaFightsCorona https://t.co/Ia4QHjJ3g0
— CMO Odisha (@CMO_Odisha) July 20, 2020Appreciation for @Odisha_Police personnel who have resumed duty after recovering from #COVID19. #Odisha will remain grateful to #CovidWarriors for their dedication and sacrifice during this fight against the invisible enemy. #OdishaFightsCorona https://t.co/Ia4QHjJ3g0
— CMO Odisha (@CMO_Odisha) July 20, 2020
കൊവിഡ് മുക്തരായി ജോലിയിൽ തിരികെ പ്രവേശിച്ച പൊലീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി നവീൻ പട്നായിക് അഭിനന്ദിച്ചു.