ഭുവനേശ്വർ: ഒഡീഷയിൽ ജനിച്ച പർവതാരോഹകയായ ലിപിക സേത്ത് റഷ്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് എൽബ്രസ് പർവതത്തെ കീഴടക്കി. 5,642 മീറ്റർ (18,510 അടി) ഉയരമുള്ള മൗണ്ട് എൽബ്രസിനെ കീഴടക്കിയശേഷം ലിപിക ദേശീയ ഗാനം ആലപിച്ചു. അഡ്വാൻസ് ബേസ് ക്യാമ്പിൽ നിന്നും ഒക്ടോബർ അഞ്ചിന് പുലർച്ചെ ഒരു മണിക്ക് യാത്ര ആരംഭിച്ച ലിപിക പ്രാദേശിക സമയം രാവിലെ 9 ന് ലക്ഷ്യസ്ഥാനത്തെത്തി. സെപ്റ്റംബർ 28 ന് ആരംഭിച്ച മൗഡ് എൽബ്രസ് പര്യവേഷണം ഒക്ടോബർ 8 ന് സമാപിച്ചു. നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർ ഈ പര്യവേഷണത്തിൽ പങ്കെടുത്തിരുന്നു.
2018ല്‍ ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് കിളിമഞ്ചാരോ (5,895 മീറ്റർ) ലിപിക കീഴടക്കിയിരുന്നു. ഈ വർഷം ഡിസംബറിൽ തെക്കേ അമേരിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് അക്കോൺകാഗ്വ (6,962 മീറ്റർ) കീഴടക്കുകയാണ് ലിപികയുടെ അടുത്ത ലക്ഷ്യം.