ETV Bharat / bharat

തെരുവില്‍ അലയുന്ന മൃഗങ്ങൾക്ക് ഭക്ഷണം എത്തിക്കാൻ 80 ലക്ഷം രൂപ അനുവദിച്ച് ഒഡിഷ സര്‍ക്കാര്‍ - covid 19 latest news

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക അനുവദിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് മൃഗങ്ങൾക്ക് ഭക്ഷണം എത്തിക്കാനുള്ള ചുമതല.

ഒഡിഷ കൊവിഡ് 19  ഒഡിഷ സര്‍ക്കാര്‍  തെരുവ് മൃഗങ്ങൾക്ക് ഭക്ഷണം  കൊവിഡ് 19  ഒഡിഷ ലോക്ക് ഡൗൺ  Odisha govt  Odisha covid 19  covid 19 latest news  lock down in odisha
തെരുവില്‍ അലയുന്ന മൃഗങ്ങൾക്ക് ഭക്ഷണം എത്തിക്കാൻ 80 ലക്ഷം രൂപ അനുവദിച്ച് ഒഡിഷ സര്‍ക്കാര്‍
author img

By

Published : Apr 17, 2020, 8:59 AM IST

ഭുവനേശ്വര്‍: തെരുവുനായ്‌ക്കൾക്കും അലഞ്ഞ് തിരിയുന്ന മറ്റ് മൃഗങ്ങൾക്കും ഭക്ഷണം എത്തിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 80,18,000 രൂപ അനുവദിച്ച് ഒഡിഷ സര്‍ക്കാര്‍. ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടിയ പശ്ചാത്തലത്തിലാണ് തീരുമാനം. മൃഗങ്ങൾക്ക് ഭക്ഷണം എത്തിക്കുന്നതിന്‍റെ ചുമതല നഗരത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് .

സംസ്ഥാനത്തെ അഞ്ച് മുനിസിപ്പൽ കോർപ്പറേഷനുകൾ, 48 മുനിസിപ്പാലിറ്റികൾ, 61 എൻ‌എസി എന്നിവക്കാണ് ഫണ്ട് നൽകുന്നത്. തെരുവ് മൃഗങ്ങൾക്കായി ഒഡിഷ സർക്കാർ നേരത്തെ 54 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഒഡിഷയിൽ 60 കൊവിഡ് 19 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഇതുവരെ ഒരു മരണം മാത്രമാണ് റിപ്പോർട്ട് ചെയ്‌തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.