ഭുവനേശ്വർ: ഒഡീഷയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 730 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,16,001 ആയി ഉയർന്നു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,07,374 ആയി. ഒഡീഷയിൽ 6,887 സജീവ കേസുകളാണ് ഉള്ളത്. അതേ സമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16 രോഗികൾ വൈറസ് ബാധിച്ച് മരിച്ചതായി സംസ്ഥാന ആരോഗ്യ-ക്ഷേമ വകുപ്പ് അറിയിച്ചു.
മയൂർബഞ്ച് ജില്ലയിലാണ് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ ഉള്ളത്. നിലവിൽ 419 പേർ ക്വാറന്‍റൈനിൽ കഴിയുന്നുണ്ട്. 311 രോഗികൾക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. അതേസമയം, ഈ വർഷം ഡിസംബർ 31 വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ ഒഡീഷ സർക്കാർ തീരുമാനിച്ചു. വിദഗ്‌ധരുമായി കൂടിയാലോചിച്ച ശേഷം വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.