ഭുവനേശ്വർ: ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആബുലൻസിലെ ഇന്ധനം തീർന്നതിനെ തുടർന്ന് ഗർഭിണിയായ സ്ത്രീ മരിച്ചു. ഒഡീഷയിലെ മയൂർഭഞ്ചിലെ ബാരിപഡയിലാണ് സംഭവം. തുളസി മുണ്ടയാണ് മരണപ്പെട്ടത്. ബംഗിരിപോഷി ആശുപത്രിയിൽ നിന്നും ബരിപാഡയിലുള്ള പണ്ഡിറ്റ് രഘുനാഥ് മർമു മെഡിക്കൽ കോളജിലേക്ക് പോകുന്നതിനിടെ ബരിപാഡയിൽ ആബുലൻസിലെ ഇന്ധനം തീർന്നു പോകുകയായിരുന്നു. 45 മിനിറ്റോളം കഴിഞ്ഞ് മറ്റൊരു ആബുലൻസ് എത്തിയപ്പോഴേക്കും സ്ത്രീ മരിച്ചിരുന്നു.
ഇന്ധന ചോർച്ച മൂലമാണ് ആബുലൻസിലെ ഇന്ധനം തീർന്നതെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും ബാരിപഡയിലെ ചീഫ് ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർ ഡോ പികെ മോഹൻപാത്ര പറഞ്ഞു. ആശുപത്രി അധികൃതരുടേത് നിരുത്തരപരമായ നടപടിയാണെന്നും ആബുലൻസ് പരിശോധിക്കണമായിരുന്നെന്നും ബരിപാഡ എംഎൽഎ പ്രകാശ് സോറൻ പ്രതികരിച്ചു.