ETV Bharat / bharat

ഒസിഐ കാര്‍ഡ് ഉടമകള്‍ക്കും ഇന്ത്യയിലേക്ക് വരാനാവില്ലെന്ന് കേന്ദ്രം - ലോക്ക് ഡൗണ്‍

നിലവില്‍ ഇന്ത്യയില്‍ നില്‍ക്കുന്ന ഒസിഐ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് രാജ്യത്ത് തുടരുന്ന കാലം വരെ കാര്‍ഡ് കാലാവധി നീട്ടി നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി.

Ministry of Home Affairs  Airports Authority of India  OCI card holder  ഒസിഐ കാര്‍ഡ് ഉടമകള്‍ക്കും ഇന്ത്യയിലേക്ക് വരാനാവില്ലെന്ന് കേന്ദ്രം  ലോക്ക് ഡൗണ്‍  കൊവിഡ് 19
ഒസിഐ കാര്‍ഡ് ഉടമകള്‍ക്കും ഇന്ത്യയിലേക്ക് വരാനാവില്ലെന്ന് കേന്ദ്രം
author img

By

Published : May 9, 2020, 8:52 AM IST

ന്യൂഡല്‍ഹി: അന്താരാഷ്‌ട്ര വിലക്ക് തുടരുന്നതു വരെ റൈറ്റ് ഓഫ് ഓവർസീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ(ഒസിഐ) കാര്‍ഡ് ഉടമകള്‍ക്കും ഇന്ത്യയിലേക്ക് വരാനാവില്ലെന്ന് കേന്ദ്രം. അടിയന്തര കാര്യങ്ങളാല്‍ ഇന്ത്യയിലേക്ക് വരേണ്ട ഒസിഐ കാര്‍ഡ് കൈവശമുള്ള ഏതൊരു വിദേശ പൗരനും അടുത്തുള്ള ഇന്ത്യന്‍ മിഷനുമായി ബന്ധപ്പെടേണ്ടതാണെന്ന് ആഭ്യന്തര മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി പുണ്യ സലില ശ്രീവാസ്‌തവ അറിയിച്ചു.

നിലവില്‍ ഇന്ത്യയില്‍ നില്‍ക്കുന്ന ഒസിഐ കാര്‍ഡ് കൈവശമുള്ളവര്‍ക്കും രാജ്യത്ത് തുടരുന്ന കാലം വരെ കാര്‍ഡ് കാലാവധി നീട്ടി നല്‍കുമെന്നും ജോയിന്‍റ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ഗ്രീന്‍ കാര്‍ഡ് , ഒസിഐ കാര്‍ഡ് ഉള്ളവര്‍ക്കും ഇന്ത്യ വിടാന്‍ തക്ക കാരണമുണ്ടെങ്കില്‍ യാത്രാ സൗകര്യം ഒരുക്കും. വിസാ കാലാവധി കഴിഞ്ഞ വിദേശപൗരന്മാര്‍ക്ക് കാലാവധി നീട്ടികിട്ടാന്‍ ഓണ്‍ലൈനായി അപേക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.