ETV Bharat / bharat

ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്‍റെ ഹര്‍ജി സുപ്രീം കോടതി തള്ളി - ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്‍റെ ഹര്‍ജി സുപ്രീം കോടതി തള്ളി

കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ വിടുതല്‍ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. കേസില്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. നേരത്തെ ബിഷപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയും തള്ളിയിരുന്നു.

Nun rape case  SC dismisses discharge plea of accused Bishop Franco Mulakkal  Bishop Franco Mulakkal  ന്യൂഡല്‍ഹി  Supreme Court  ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്‍റെ ഹര്‍ജി സുപ്രീം കോടതി തള്ളി  ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍
ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്‍റെ ഹര്‍ജി സുപ്രീം കോടതി തള്ളി
author img

By

Published : Aug 5, 2020, 3:40 PM IST

ന്യൂഡല്‍ഹി: കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌ത കേസില്‍ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്‍റെ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ വിടുതല്‍ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ഫ്രാങ്കോ മുളക്കല്‍ വിചാരണ നേരിടണമെന്നും കേസില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ്.എ ബോംബ്‌ഡെ, എ.എസ് ബൊപ്പണ്ണ, വി.രാമസുബ്രമണ്യന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. തനിക്കെതിരെയുള്ള ബലാത്സംഗ കേസില്‍ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് വിടുതല്‍ ഹര്‍ജിയുമായി ജൂലായ് 7ന് ഹൈക്കോടതിയെ ഫ്രാങ്കോ മുളക്കല്‍ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു. കേസില്‍ വിചാരണ നേരിടാന്‍ ഹൈക്കോടതി ജലന്ധര്‍ മുന്‍ ബിഷപ്പിനോട് ആവശ്യപ്പെട്ടിരുന്നു. കന്യാസ്‌ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസില്‍ ബിഷപ്പിനെതിരെ പ്രഥമദൃഷ്‌ടിയില്‍ തെളിവുകളുണ്ടെന്ന പ്രൊസിക്യൂഷന്‍ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. മാര്‍ച്ചില്‍ ഇതേ ആവശ്യമുന്നയിച്ച് നല്‍കിയ ഹര്‍ജി വിചാരണ കോടതി തള്ളിയതിനെ തുടര്‍ന്നാണ് ബിഷപ്പ് പുനപരിശോധന ഹര്‍ജി സമര്‍പ്പിച്ചത്.

കന്യാസ്‌ത്രീയുടെ സാമ്പത്തിക ഇടപാടുകളെ ചോദ്യം ചെയ്‌തപ്പോഴാണ് തന്നെ കേസില്‍ അകപ്പെടുത്തിയതെന്ന് ബിഷപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. 2014- 2016 കാലയളവില്‍ ഫ്രാങ്കോ മുളക്കല്‍ പീഡിപ്പിച്ചുവെന്ന് 2018 ജൂണില്‍ കന്യാസ്‌ത്രീ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.