ഗുവഹാത്തി: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ പട്ടിക ഇന്ന് പുറത്തിറങ്ങിയപ്പോള്‍ 3.11 കോടി ആളുകള്‍ ഉള്‍പ്പെടുകയും 19 ലക്ഷം ആളുകള്‍ പട്ടികയില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു. വിദേശ ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കാന്‍ 60 ദിവസത്തില്‍ നിന്ന് 120 ദിവസമായി നീട്ടി നല്‍കി.
ഇതിന് പിന്നാലെ വിവിധ കോണുകളില്‍ നിന്ന് പ്രതികരണങ്ങൾ പുറത്തുവന്നിട്ടുണ്ട്. അധികൃതര്‍ മുമ്പ് പല തവണ ഔദ്യോഗികമായി പറഞ്ഞ കണിക്കില്‍ നിന്നും ഏറെ വിഭിന്നമായാണ് ഇപ്പോഴത്തെ കണക്കെന്ന് എഎസ്‌യു ജനറല്‍ സെക്രട്ടറി ലുറിന്‍ജ്യോതി ഗൊഗോയ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്‍ആര്‍സിയുടെ അവസാന പട്ടികയെ എതിര്‍ത്ത് ഓള്‍ അസാം സ്റ്റുഡന്‍സ് യൂണിയന്‍ ചീഫ് അഡ്‌വൈസര്‍ സമുജ്വല്‍ ബട്ടാചാര്യയും രംഗത്തെത്തി. അതേസമയം പട്ടികയില്‍ തൃപ്തരാണെന്നാണ് ജനങ്ങളുടെ പ്രതികരണം.