ന്യൂഡൽഹി: നെഹ്‌റു-ഗാന്ധി കുടുംബത്തോടുള്ള ബിജെപിയുടെ കടുത്ത വിദ്വേഷവും പാർട്ടിയോടുള്ള അവരുടെ പ്രതികാരവുമാണ് ഡൽഹിയിലെ ഔദ്യോഗിക വസതി വിട്ടുനൽകാൻ പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് കേന്ദ്രസർക്കാർ നോട്ടീസ് നൽകിയതെന്ന് കോൺഗ്രസ് എംപിയും ജനറൽ സെക്രട്ടറിയുമായ കെ സി വേണുഗോപാൽ. പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നൽകി വന്നിരുന്ന എസ്‌പിജി സംരക്ഷണം പിൻവലിച്ചതിന്‍റെ ഭാഗമായി ഡൽഹിയിലെ അതിപ്രധാന സുരക്ഷ മേഖലയായ ല്യൂട്ട്യൻസ് ബംഗ്ലാവ് സോണിലെ ബംഗ്ലാവ് ഒഴിയണമെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് കത്ത് അയച്ചതിന് തൊട്ടുപിന്നാലെയാണ് വേണുഗോപാലിന്‍റെ പ്രസ്‌താവന.
നെഹ്‌റു-ഗാന്ധി കുടുംബത്തോട് ബി.ജെ.പിക്ക് കടുത്ത വിദ്വേഷമെന്ന് കെ.സി വേണുഗോപാൽ - നെഹ്‌റു-ഗാന്ധി
പ്രിയങ്ക ഗാന്ധി ഡൽഹിയിലെ ഔദ്യോഗിക വസതി ഒഴിയണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം കത്ത് നല്‍കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം