ETV Bharat / bharat

പതഞ്ജലി മരുന്നുപയോഗിച്ച ആശുപത്രിക്കെതിരെ രാജസ്ഥാൻ സർക്കാർ - പതഞ്ജലി കൊവിഡ്‌ മരുന്ന്

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പതഞ്ജലി കൊവിഡ് മരുന്ന് പുറത്തിറക്കിയതായി പ്രഖ്യാപിച്ചത്. ആയുഷ് മന്ത്രാലയം വിശദീകരണം തേടുകയും ചികിത്സിക്കുപയോഗിക്കുന്നത് നിരോധിക്കുകയും ചെയ്തിരുന്നു

Patanjali
Patanjali
author img

By

Published : Jun 26, 2020, 7:23 PM IST

ജയ്പൂർ: കൊവിഡ്‌ രോഗികൾക്ക് പതഞ്ജലി മരുന്ന് നൽകിയ നിംസ് ആശുപത്രി അധികൃതരോട് വിശദീകരണം തേടി രാജസ്ഥാൻ ആരോഗ്യ മന്ത്രാലയം. മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടത്. കൊറോണ വൈറസിനെതിരെ കഴിഞ്ഞ ദിവസമാണ് കൊറോണിൽ എന്ന മരുന്ന് കണ്ടുപിടിച്ചതായി പതഞ്ജലി അവകാശപെട്ടത്. എന്നാൽ മരുന്ന് ഉപയോഗിക്കുന്ന വിവരം സർക്കാരിനെ അറിയിക്കുകയോ അനുമതി തേടുകയോ ആശുപത്രി അധികൃതർ ചെയ്തിട്ടില്ലെന്ന് ജയ്പൂരിലെ ചീഫ് മെഡിക്കൽ ആന്‍റ് ഹെൽത്ത് ഓഫീസർ ഡോ. നരോട്ടം ശർമ വ്യക്തമാക്കി.
ജയ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (നിംസ്) ആശുപത്രിയാണ് കൊവിഡ്‌ രോഗികളിൽ മരുന്ന് പരീക്ഷിച്ചത്. യോഗഗുരു രാംദേവ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊറോണിൽ പുറത്തിറക്കിയതായി പ്രഖ്യാപിച്ചത്. ആയുഷ് മന്ത്രാലയം വിശദീകരണം തേടുകയും ചികിത്സിക്കുപയോഗിക്കുന്നത് നിരോധിക്കുകയും ചെയ്തു. കൂടാതെ മരുന്ന് പരസ്യം ചെയ്യുന്നതും തടഞ്ഞു. തുടർന്ന് ആയുഷ് മന്ത്രാലയത്തിന്‍റെ അനുമതിയില്ലാതെ സംസ്ഥാനത്ത് മരുന്ന് ഉപയോഗിക്കാൻ കഴിയില്ലെന്ന് രാജസ്ഥാൻ സർക്കാർ വ്യക്തമാക്കി. കൊവിഡ് ചികിത്സിക്കായി ഏതെങ്കിലും മരുന്ന് വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നിയമപ്രകാരം വിൽപനക്കാരനെതിരെ കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രഘു ശർമ ബുധനാഴ്ച തന്നെ പ്രതികരിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.